അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ ആര് പ്രതിരോധിക്കും: എസ് എസ് എഫ് ചര്‍ച്ച സമ്മേളനം നാലിന്

Posted on: March 28, 2016 9:34 am | Last updated: March 28, 2016 at 9:34 am

ചെര്‍പ്പുളശേരി: ന്യൂജനറേഷന്‍ തിരുത്തെഴുതുന്നുവെന്ന പ്രമേയത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന യൂനിറ്റ് സമ്മേളനങ്ങളുടെ മുന്നോടിയായി സംസ്ഥാന നേതാക്കള്‍ നയിക്കുന്ന ധര്‍മജാഗരണജാഥക്ക് ഏപ്രില്‍ നാലു, അഞ്ചു തീയതികളില്‍ ജില്ലയില്‍ സ്വീകരണംനല്‍കും, നാലിന് രാവിലെ പത്തിന് തൃത്താല പടിഞ്ഞാറാങ്ങാടിയിലും11മണിക്ക് കൊപ്പത്തും, മൂന്നിന് പട്ടാമ്പി ഓങ്ങല്ലൂരിലും നാലിന് ഒറ്റപ്പാലം -ചെര്‍പ്പുളശേരിയിലും സ്വീകരണം നല്‍കും. ചെര്‍പ്പുളശേരിയില്‍ സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി അസ് ഹിഷ്ണുത രാഷ്ട്രീയത്തെ ആര് പ്രതിരോധിക്കുമെന്ന വിഷയത്തില്‍ ചര്‍ച്ച സമ്മേളനം നടക്കും. എം ഹംസ എം എല്‍ എ, വി ടി ബല്‍റാം എം എല്‍ എ, സാഹിത്യകാരന്‍ പി സുരേന്ദ്രന്‍പങ്കെടുക്കും. എസ് എസ് എഫ് സംസ്ഥാന എക്‌സി അംഗം കെ എസ് എം ഷാജഹാന്‍ സഖാഫി വിഷയാവതരണം നടത്തും. സംസ്ഥാന നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ചെര്‍പ്പുളശേരിയിലെ സ്വീകരണത്തിന് ശേഷം 7മണിക്ക് കൊല്ലങ്കോട് പുതുനഗരത്തെ സ്വീകരണത്തോടെ ഒന്നാം ദിവസത്തെ പര്യടനം സമാപിക്കും. അഞ്ചിന് കാലത്ത് പത്തിന് പാലക്കാട് സ്റ്റേഡിയം സ്റ്റാന്റില്‍ സ്വീകരണം നല്‍കും. പതിനൊന്നിന് മണ്ണാര്‍ക്കാട് ടൗണില്‍ നടക്കുന്ന സ്വീകരണത്തോടെ ധര്‍മജാഗരണ യാത്രയുടെ ജില്ലയിലെ പര്യടനം സമാപിച്ച് മലപ്പുറത്തേക്ക് കടക്കും. ധര്‍മജാഗരണ യാത്ര വമ്പിച്ച വിജയപ്രദമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍, പോസ്റ്റര്‍, ലഘു ലേഖ വിതരണം നടന്നു വരുകയാണ്. ഇതിന്റെ ‘ാഗമായി എല്ലാ ഡിവിഷനുകളിലും സ്വാഗതസംഘം രൂപവത്ക്കരിച്ചു. വിളംബര ജാഥ. യൂനിറ്റ് പര്യടനം, ധര്‍മസംഘം റാലികള്‍ നടന്നു വരുകയാണ്.