സിറാജ് മജ്‌ലിസ് ഉദ്ഘാടനം ചെയ്തു

Posted on: March 26, 2016 10:49 pm | Last updated: March 26, 2016 at 10:49 pm

ദുബൈ: സിറാജ് ദിനപത്രത്തിന്റെ പുതിയ സംരംഭമായ സിറാജ് മജ്‌ലിസിന് ദുബൈയില്‍ നടന്ന പ്രൗഢ ചടങ്ങില്‍ തുടക്കമായി. ആനുകാലികസാമൂഹികസാംസ്‌കാരികസാമ്പത്തിക രംഗത്തെ ചിന്തകളും ആശയങ്ങളും വായനക്കാരുമായി പങ്കുവെക്കുന്നതിലാണ് സിറാജ് മജ്‌ലിസ് ശ്രദ്ധയൂന്നുക. മുന്‍ സോളിസിറ്റര്‍ ജനറലും സുപ്രീം കോടതി ജഡ്ജിയും മുന്‍കര്‍ണാടക ലോകായുക്ത ജസ്റ്റിസുമായ എന്‍ സന്തോഷ് ഹെഗ്‌ഡെ സിറാജ് മജ്‌ലിസ് ഉദ്ഘാടനം ചെയ്തു.
കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍ ആശംസയര്‍പ്പിച്ചു. കര്‍ണാടക വനം മന്ത്രി രമാനാഥ്‌റായ് ആശംസയര്‍പ്പിച്ചു. സിറാജ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അബ്ദുല്‍ അസീസ് സഖാഫി മമ്പാട് അധ്യക്ഷത വഹിച്ചു. എഡിറ്റര്‍ ഇന്‍ചാര്‍ജ് കെ എം അബ്ബാസ് സ്വാഗതം പറഞ്ഞു. ഡയറക്ടര്‍ ഹമീദ് ഈശ്വരമംഗലം ആമുഖം നടത്തി. എ പി അബ്ദുല്‍ ഹകീം അസ്ഹരി, സിറാജ് മാനേജിംഗ് ഡയറക്ടര്‍ ശരീഫ് കാരശ്ശേരി, ഡയറക്ടര്‍മാരായ എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ, ശമീര്‍ അവേലം, യൂസുഫ് അല്‍ ഫല, ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, അശ്‌റഫ് കര്‍ളെ, റശീദ് വിട്ട്‌ല, സലാം സഖാഫി എരഞ്ഞിമാവ്, സുലൈമാന്‍ കന്മനം, അബ്ദുല്‍ ഹയ്യ് അഹ്‌സനി, നൗഫല്‍ കരുവഞ്ചാല്‍, യൂനുസ് മുച്ചുന്തി, മനു റഹ്മാന്‍, മന്‍സൂര്‍ ബിന്‍ ആദം, റാശിദ് പൂമാടം, കരീം തങ്ങള്‍, സി പി ഷാജീവ്, ബശീര്‍ മലപ്പുറം, സലാഹുദ്ദീന്‍ , ഫാസില്‍ അഹ്‌സന്‍ സംബന്ധിച്ചു.