എയര്‍ ഇന്ത്യ വിമാനം കൊച്ചിയിലേക്ക് പറന്നില്ല; ജിദ്ദയില്‍ യാത്രക്കാര്‍ ബഹളമുണ്ടാക്കുന്നു

Posted on: March 24, 2016 8:46 pm | Last updated: March 24, 2016 at 9:58 pm

air indiaജിദ്ദ: ബുധനാഴ്ച രാത്രി കൊച്ചിയിലേക്ക് പറക്കേണ്ട എയറിന്ത്യയുടെ AI 964 വിമാനം യന്ത്രത്തകരാര് മൂലം ജിദ്ദാ എയര്‍പ്പോര്‍ട്ടില്‍ തന്നെ തിരിച്ചിറക്കി. യാത്രക്കാരെല്ലാം ജിദ്ദ അല്‍ സിത്തീന്‍ സ്റ്റ്രീറ്റിലുള്ള ഹുഫുഫ് ഹോട്ടലിലാണിപ്പോഴും. അടിയന്തിരാവശ്യങ്ങള്‍ക്കായി നാട്ടിലെത്തേണ്ട പലരും അതുമൂലം കുടുക്കിലായി. ഇത് വരെ എപ്പോള്‍ വിമാനം പൊങ്ങുമെന്നറിയാതെ ഹോട്ടല്‍ മുറികളില്‍ കഴിയുന്ന യാത്രക്കാര്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു.