വി ഡി രാജപ്പന്‍ അന്തരിച്ചു

Posted on: March 24, 2016 12:37 pm | Last updated: March 24, 2016 at 7:39 pm

vd rajapapnകോട്ടയം: പ്രശസ്ത കഥാപ്രസംഗ കലാകാരനും നടനുമായ വി.ഡി.രാജപ്പന്‍ അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. 66 വയസായിരുന്നു അദ്ദേഹത്തിന്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.

1969ല്‍ ഹാസ്യകഥാപ്രസംഗത്തിലൂടെയാണ് അദ്ദേഹം വേദികളിലേക്ക് എത്തുന്നത്. തമാശയില്‍ ചാലിച്ചെടുത്ത കഥാപ്രസംഗങ്ങളുമായി അദ്ദേഹം കാണികളെ കയ്യിലെടുത്തു. കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി അനേകം വേദികളില്‍ ഇദ്ദേഹം കലാപ്രകടനം നടത്തിയിട്ടുണ്ട്. മൃഗങ്ങള്‍, വാഹനങ്ങള്‍ എന്നിവയെ കഥാപാത്രമാക്കി ഇവയുടെ ജീവിതചിത്രീകരണം ഹാസ്യാത്മകമായി പറയുന്ന രീതിയാണു രാജപ്പന്‍ പിന്തുടര്‍ന്നത്.  മലയാള സിനിമാഗാനങ്ങളുടെ പാരഡികള്‍ അടങ്ങിയ കഥാപ്രസംഗങ്ങള്‍ ഇദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി. പ്രിയേ നിന്റെ കുര, കുമാരി എരുമ, മാക് മാക്, ചികയുന്ന സുന്ദരി, എന്നിവ ശ്രദ്ധേയ കഥാപ്രസംഗങ്ങളാണ്.

കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാന്‍ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി ഏകദേശം നൂറോളം  ചിത്രങ്ങളില്‍
അദ്ദേഹം അഭിനയിച്ചിട്ടുണ്ട്‌. ഹാസ്യനടനായാണ് ഏറെയും വേഷമിട്ടത്. ആലിബാബയും ആറരക്കള്ളന്മാരും എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്.