തീവ്രവാദത്തെ രാജ്യത്ത് നിന്ന് തുടച്ചു നീക്കി: നവാസ് ശരീഫ്

Posted on: March 24, 2016 10:32 am | Last updated: March 24, 2016 at 10:32 am

nawas sharif-ഇസ്‌ലാമാബാദ്: രാജ്യത്ത് നിന്ന് തീവ്രവാദത്തെയും ഭീകരവാദത്തെയും തുടച്ചു നീക്കിയെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ഭീകരവാദത്തിനും തീവ്രവാദത്തിനും രാജ്യത്ത് മുമ്പൊരിക്കലുമില്ലാത്ത ശക്തമായ ഭീഷണി നേരിടുകയാണെന്നും പാക് ദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സ്വാതന്ത്രവും സമത്വവും സാമൂഹിക നീതിയും ഉറപ്പാക്കാനായി. ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷയില്‍ പുതിയ ചരിത്രം രചിച്ചെന്നും രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ഉന്നതങ്ങളിലേക്ക് കൊണ്ടുവരാനാണ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.