Connect with us

Ongoing News

കാശ്മീര്‍ പരാമര്‍ശം: അഫ്രീദിക്ക് ബിസിസിഐ താക്കീത്

Published

|

Last Updated

ന്യൂഡല്‍ഹി: കാശ്മീരിനെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ അഫ്രീദിക്ക് ബിസിസിഐ താക്കീത്. ന്യൂസിലാന്‍ഡ്-പാക്കിസ്ഥാന്‍ മല്‍സരം കാണാന്‍ കാശ്മീരില്‍ നിന്ന് നിരവധിപേരെത്തിയെന്ന പ്രസ്താവനയാണ് വിവാദമായത്. രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തരുതെന്ന് അഫ്രീദിയെ ബിസിസിഐ താക്കീത് ചെയ്തു.

രാഷ്ട്രീയപരമായി ശരിയല്ലാത്ത കാര്യങ്ങള്‍ പറയരുത്. ഒരു കളിക്കാരന്‍ വിവാദങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കണം. അനാവശ്യ പ്രസ്താവനകള്‍ മൂലമാണ് അഫ്രീദിക്കെതിരെ പാക്കിസ്ഥാനിലും വിമര്‍ശനങ്ങള്‍ ഉണ്ടാവുന്നതെന്ന് ബിസിസിഐ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.