Connect with us

Gulf

ഇറാം ഗ്രൂപ്പ് യു എ ഇയില്‍ സാന്നിധ്യം ഉറപ്പിക്കുന്നു

Published

|

Last Updated

സഊദി അറേബ്യ ആസ്ഥാനമായ, മലയാളീ ഉടമസ്ഥതയിലുള്ള ഇറാം ഗ്രൂപ്പ്, യു എ ഇയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ദുബൈയില്‍ അവര്‍ ഈയിടെ മേഖലാ ഓഫീസ് തുറന്നു. ഗ്രൂപ്പിന് കീഴിലുള്ള ഐ ടി എല്‍ വേള്‍ഡ് രാജ്യാന്തര കോള്‍ സെന്റര്‍ ദുബൈയില്‍ ആരംഭിക്കുകയും ചെയ്തു. ആഗോള സാമ്പത്തിക മാന്ദ്യം യു എ ഇയെ ബാധിക്കില്ലെന്ന ഉറച്ച വിശ്വാസമാണ് ഇറാം ഗ്രൂപ്പിനും ഉള്ളത്. “രാജ്യാന്തര തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലം ദുബൈ ആണ്”. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹ്മദ് ചൂണ്ടിക്കാട്ടി.”
ഏതാണ്ട് 40 ഓളം കമ്പനികളാണ് ഇറാം ഗ്രൂപ്പിന് കീഴിലുള്ളത്. എണ്ണ, പ്രകൃതിവാതകം, നിര്‍മാണം, ആരോഗ്യം, ഐ ടി തുടങ്ങി നിരവധി മേഖലകളിലാണ് പ്രവര്‍ത്തനം. എന്നാല്‍, ട്രാവല്‍സ് ആന്റ് ടൂറിസത്തിലും നിര്‍മാണത്തിലുമാണ് ഊന്നല്‍. 30 വര്‍ഷത്തെ അനുഭവ സമ്പത്താണ് ട്രാവല്‍ ആന്റ് ടൂറിസത്തിലുള്ളത്. ലോകത്തിന്റെ ഏത് ഭാഗത്തും വിനോദ സഞ്ചാരത്തിന് ആളുകളെ എത്തിക്കാന്‍ ഐ ടി എല്‍ വേള്‍ഡിന് കഴിയും.
കോര്‍പറേറ്റ് ഇടപാടുകള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എളുപ്പം എത്തിപ്പെടാന്‍ സൗകര്യമുള്ള നഗരം എന്ന നിലയിലാണ് ദുബൈയില്‍ ഐ ടി എല്‍ വേള്‍ഡ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏതാനും മാസം മുമ്പ് ഒമാനില്‍ ഓഫീസ് തുറന്നിരുന്നു. കുവൈത്തിലും ആരംഭിച്ചു. 2020 ഓടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 200 ഓഫീസുകളാണ് ലക്ഷ്യമിടുന്നത്. സഊദി അറേബ്യയിലെ അല്‍ ഖോബാറില്‍ പുതിയ ഓഫീസ് തുറന്നാണ് ഈ വര്‍ഷത്തെ കുതിപ്പിന് തുടക്കം കുറിച്ചത്.
ജി സി സി രാജ്യങ്ങളിലൊട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്ന ഐ ടി എല്‍ വേള്‍ഡ് കമ്പനിയുടെ 36ാമത്തെ ഓഫീസാണ് കുവൈത്തില്‍ തുറന്നത്.
ഏഷ്യയിലും മിഡില്‍ ഇസ്റ്റിലും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ഐ ടി എല്‍ വേള്‍ഡിന് അറേബ്യന്‍ ട്രാവല്‍ ന്യൂസിന്റെ റേറ്റിങ് അനുസരിച്ച് ട്രാവല്‍ മാനേജ്‌മെന്റ് കമ്പനികളില്‍ അഞ്ചാം സ്ഥാനം ലഭിച്ചിരുന്നു. കുവൈത്തില്‍ സേവനമാരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മാനേജിങ് ഡയറക്ടറുമായ ഡോ സിദ്ദീഖ് അഹമദ് വ്യക്തമാക്കി.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്