ബിഡിജെഎസിന് 37 സീറ്റ് നല്‍കാന്‍ തീരുമാനം

Posted on: March 21, 2016 3:39 pm | Last updated: March 21, 2016 at 9:28 pm

BDJSതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് 37 സീറ്റ് നല്‍കാന്‍ തീരുമാനം. ബിജെപി ബിഡിജെഎസ് ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. വര്‍ക്കല, വാമനപുരം, കോവളം, കാഞ്ഞങ്ങാട് എന്നിവ അടക്കമുള്ള സീറ്റുകളാണ് ബിഡിജെഎസിന് നല്‍കിയത്. എന്നാല്‍, പുതുക്കാട്, നെന്മാറ സീറ്റുകള്‍ ബി.ജെ.പി വിട്ടുനല്‍കില്ല.

ഏകപക്ഷീയമായി സ്ഥാനാര്‍ഥി നിര്‍ണയം നടത്തി ആദ്യഘട്ട പട്ടിക പുറത്തുവിട്ടതില്‍ ബിഡിജെഎസിന്റെ ഭാഗത്തു നിന്നുണ്ടായ എതിര്‍പ്പ് ബിജെപി കോര്‍ കമ്മിറ്റി യോഗം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. പ്രഖ്യാപിച്ച 22 സീറ്റുകള്‍ ഒഴികെ ബിഡിജെഎസ് ആവശ്യപ്പെടുന്ന സീറ്റുകള്‍ വിട്ടുനല്‍കിയാണു പ്രശ്‌നപരിഹാരത്തിന് നീക്കം നടന്നത്.

ബിജെപി പ്രഖ്യാപിച്ച 22 സീറ്റുകളിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ മാറ്റമുണ്ടാകില്ലെന്നു സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയിരുന്നു. ഈ സീറ്റുകളിലേക്കു ബിഡിജെഎസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ആവശ്യമുന്നയിച്ചിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു.