മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെട്ടിട്ടില്ല: പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍

Posted on: March 20, 2016 4:39 pm | Last updated: March 20, 2016 at 4:39 pm
SHARE

ALIKUTTY MUSLIARമസ്‌കത്ത്:മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചേളാരി സമസ്ത ഇടപെട്ടിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍. തെക്കന്‍ ജില്ലകളില്‍ തീവ്രവാദം വളരുന്നുവെന്ന എസ് വൈ എസ് നേതാവ് നാസര്‍ഫൈസി കൂടത്തായിയുടെ അഭിപ്രായം സമസ്തയുടെത് അല്ലെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി ആയി നിയമിതനായ ശേഷം മസ്‌കത്തിലെത്തിയ ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് മസ്‌കത്തില്‍ നല്‍കുന്ന സ്വീകരണത്തോടനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുന്ദമംഗലം നിയമസഭാ സീറ്റില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ചേളാരി സമസ്ത ഉപാധികളൊന്നും വെച്ചിട്ടില്ല. ഇത്തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണ്. സമസ്തയോ കീഴ്ഘടകങ്ങളോ ഇത്തരത്തില്‍ തീരുമാനമെടുത്തിട്ടില്ല. സമസ്തക്ക് ഒരു പ്രഖ്യാപിത നയമുണ്ട്. ഇത് മഹാന്‍മാര്‍ കാണിച്ചുതന്നതാണ്. ഈ നയം തെരഞ്ഞെടുപ്പുകള്‍ക്ക് അനുസരിച്ചോ ഒരു വിഭാഗത്തിനായോ മാറാറില്ല. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം സജീവമാണെന്ന നാസര്‍ ഫൈസി കൂടത്തായിയുടെ മുന്‍ പ്രസ്താവന സമസ്തയുടേത് അല്ലെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ ചേദ്യത്തിന് മറുപടി നല്‍കി. തെക്കന്‍ ജില്ലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സമസ്ത 90ാം വാര്‍ഷിക സമ്മേളനം ആലപ്പുഴയില്‍ സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എസ് കെ എസ് എസ് എഫ് വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടപ്പാടം, സയ്യിദ് ത്വാഹാ ജിഫ്രി, അബ്ദുസ്സമദ് ഫൈസി സൊഹാര്‍, അബൂബക്കര്‍ ഫൈസി ഇയ്യാട്, മുജീബുര്‍റഹ്മാന്‍ ചിറ്റാരിപ്പറമ്പ്, റഫീഖ് ശ്രീകണ്ഠപുരം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here