ഐ സി എഫ് സ്വീകരണം നല്‍കി

Posted on: March 19, 2016 7:24 pm | Last updated: March 19, 2016 at 7:24 pm

ponmala usthad sweekaranam photoദോഹ: കേരള മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ക്ക് ഐ സി എഫ് ഖത്വര്‍ നാഷനല്‍ കമ്മിറ്റി സ്വീകരണം നല്‍കി. മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷനായതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഖത്വറില്‍ സന്ദര്‍ശനം നടത്തുന്നത്. സ്വീകരണത്തോടനുബന്ധിച്ച് നേതൃസംഗമവും സംഘടിപ്പിച്ചു. സംഗമത്തില്‍ ഐ സി എഫ് നാഷനല്‍, സെന്‍ട്രല്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുത്തു.
ഐ സി എഫ് നാഷനല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. അഹ്മദ് സഖാഫി പേരാമ്പ്ര ഉദ്ഘാടനം നിര്‍വഹിച്ചു. പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി സ്വാഗതവും അബ്ദുല്‍ ലത്തീഫ് സഖാഫി നന്ദിയും പറഞ്ഞു.