ഫ്‌ളൈ ദുബൈ അപകടം: മരിച്ചവരില്‍ മലയാളി ദമ്പതികളും

Posted on: March 19, 2016 3:07 pm | Last updated: March 20, 2016 at 12:34 pm

russia-plane-crash_650x400_61458376129മോസ്‌കോ: തെക്കന്‍ റഷ്യയില്‍ ഫ്‌ളൈ ദുബായ് യാത്രാവിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മലയാളി ദമ്പതികളും. പെരുമ്പാവൂര്‍ വെങ്ങോല ചാമക്കാലാ വീട്ടില്‍ ശ്യാം (27) ഭാര്യ അഞ്ജു (27) എന്നിവരാണ് മരിച്ചത്. റഷ്യയിലെ ആയുര്‍വേദ റിസോര്‍ട്ടായ സുല്‍ത്താന്‍ സ്പായിലെ ഫിസിയോ തെറാപ്പിസ്റ്റുകളാണ് ഇരുവരും. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബൈയില്‍ എത്തിയ ഇവര്‍ അവിടെ നിന്നും റഷ്യയിലേക്ക് തിരിക്കുകയായിരുന്നു.

flight accident couple kerala
അപകടത്തില്‍ മരിച്ച ശ്യാം മോഹനും ഭാര്യ അഞ്ജുവും

ദുബായിയില്‍ നിന്നെത്തിയ ഫ്‌ളൈ ദുബായ് വിമാന കമ്പനിയുടെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 62 പേരും കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 55 പേര്‍ യാത്രക്കാരും ഏഴുപേര്‍ വിമാനജീവനക്കാരുമാണ്. യാത്രക്കാരില്‍ 44 പേര്‍ റഷ്യക്കാരും എട്ടു പേര്‍ യുക്രെയ്ന്‍കാരും ഒരു ഉസ്ബകിസ്ഥാനിയുമാണ്. നാലു കുട്ടികളും 33 സ്ത്രീകളും 18 പുരുഷന്മാരുമുള്‍പ്പെട്ട യാത്രാസംഘമാണ് അപകടത്തില്‍പ്പെട്ടതെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു.

ഫ്‌ളൈ ദുബായ് വിമാന കമ്പനിയുടെ എഫ്.ഇസെഡ് ബോയിംഗ് 738 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ 3.50ന് റോസ്‌തോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടം.