മുഖ്യമന്ത്രി യാത്ര ചെയ്ത ട്രെയിന്‍ വടകരയില്‍ മണിക്കൂറുകളോളം പിടിച്ചിട്ടു

Posted on: March 19, 2016 11:33 am | Last updated: March 19, 2016 at 11:33 am

oommen chandyവടകര:ചരക്ക് തീവണ്ടിയുടെ എഞ്ചിന്‍ മാഹിയില്‍ പ്രവര്‍ത്തന രഹിതമായി.മുഖ്യമന്ത്രി യാത്ര ചെയ്ത ട്രെയിന്‍ വടകരയില്‍ പിടിച്ചിട്ടു. മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച പൂര്‍ണ്ണ എക്‌സ്പ്രസ്സാണ് വടകരയില്‍ ഒന്നര മണിക്കൂറിലധികം സമയം നിര്‍ത്തിയിട്ടത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന്! മാഹിയില്‍ നിര്‍ത്തിയിടുകയായിരുന്നു. തൊട്ടു പിറകെയെത്തിയ തിരുവനന്തപുരം പുണെ എക്‌സ്പ്രസ്സിലായിരുന്നു മുഖ്യമന്ത്രി ഉണ്ടായിരുന്നത്. ഇന്നലെ കാലത്ത് പത്തരയോടെയാണ് ട്രെയിന്‍ വടകരയിലെത്തിയത്.കാസര്‍കോട്ട് നടക്കുന്ന യു ഡി എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു
മുഖ്യമന്ത്രി. പ്ലാറ്റ്‌ഫോമില്‍ മുഖ്യമന്ത്രി ഇറങ്ങിയതോടെ അദ്ദേഹത്തെകാണാനും കുശലം പറയാനും സെല്‍ഫിയെടുക്കാനും നിരവധി പേര്‍ ഓടിക്കൂടി.വടകര പോലീസും ഓടിയെത്തി.മാഹിയില്‍ കുടുങ്ങിയ ചരക്കു വണ്ടിയുടെ എഞ്ചിന്‍ തകരാര്‍ പരിഹരിച്ച ശേഷം 12 മണിയോടെയാണ് മുഖ്യമന്ത്രി യാത്ര ചെയ്ത വണ്ടി വടകരയില്‍ നിന്നും യാത്ര തുടര്‍ന്നത്.