Connect with us

Gulf

തൊഴിലാളിയുടെ സമ്മതം ഉള്‍പെടുത്തിയിട്ടില്ലെങ്കില്‍ വിസ അനുവദിക്കില്ല

Published

|

Last Updated

അബുദാബി: തൊഴില്‍ കരാറില്‍ തൊഴിലാളിയുടെ സമ്മതം ഉള്‍പെടുത്തിയിട്ടില്ലെങ്കില്‍ വിസ അനുവദിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം. കരാര്‍ പ്രകാരമുള്ള ജോലി ചെയ്യാന്‍ സന്നദ്ധനാണെന്ന തൊഴിലാളിയുടെ സമ്മതം ഉള്‍പെടുത്താത്ത ഓഫര്‍ ലെറ്റര്‍ ഉള്‍പെടെയുള്ള രേഖകളുമായി വിസക്കായി അപേക്ഷിച്ചാല്‍ അനുവദിക്കില്ലെന്നാണ് മന്ത്രാലയം അസന്നിഗ്ദമായി വ്യക്തമാക്കിയിരിക്കുന്നത്. തൊഴില്‍ കരാറിലെയും വര്‍ക്ക് പെര്‍മിറ്റിലെയും വ്യവസ്ഥകള്‍ ഒരുപോലെയായിരിക്കുകയും വേണം. ഈ മാസം ജനുവരി മുതലാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയം തുടക്കംകുറിച്ചത്. എന്നാല്‍ ഇതിന് ശേഷവും തൊഴിലാളിയുടെ സമ്മതം രേഖപ്പെടുത്താത്ത ഓഫര്‍ ലെറ്ററുകള്‍ ഉള്‍പെടെയുള്ളവ വിസക്കായി സമര്‍പിക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.