ഹൈദരാബാദില്‍ മാതാവ് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി

Posted on: March 17, 2016 2:50 pm | Last updated: March 18, 2016 at 9:13 am

mother killedഹൈദരാബാദ്: ഭര്‍ത്താവ് പീഡിപ്പിക്കുനെന്ന സംശയത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ മാതാവ് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. എട്ടും മൂന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയാണ്  ഇവര്‍ കൊലപ്പെടുത്തിയത്. കുട്ടികളുടെ മാതാവ് രജനിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൃത്യം നടത്തുന്നതിന് മുമ്പ് ഭര്‍ത്താവില്‍ നിന്നുള്ള അപമാനത്തില്‍ നിന്നും ഉപദ്രവത്തില്‍ നിന്നും മോചനം വേണം എന്ന് രേഖപ്പെടുത്തിയ മെസേജ് ഇവര്‍ കൂട്ടുകാര്‍ക്ക് അയക്കുകയും ചെയ്തിരുന്നു. സംഭവ ദിവസം രാത്രി വൈകി വീട്ടിലത്തെിയ ഭര്‍ത്താവ് വിനയ് ചുക് കട്ടിലിനടിയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടികളെയാണ് കണ്ടത്. ആ സമയം വീട്ടിലില്ലാതിരുന്ന ഇയാളുടെ ഭാര്യ സമീപത്തെ ഹുസൈന്‍ സാഗര്‍ തടാകത്തില്‍ ആത്മഹത്യാ ശ്രമം നടത്തുകയും പിന്നീട് വീട്ടില്‍ തിരിച്ചത്തെി കുറ്റം സമ്മതിക്കുകയുമായിരുന്നു.

തന്റെ കുട്ടികളെ ഭര്‍ത്താവ്പീഡിപ്പിക്കാറുണ്ടെന്നതിനാലാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് രജനി പൊലീസിന് മൊഴി നല്‍കി. ഒരാള്‍ തന്റെ ശരീരത്തില്‍ അനാവശ്യമായി തൊടാറുണ്ടെന്ന് രജനിയോട് അഷ്&്വംിഷ;വിക പരാതി പറഞ്ഞിരുന്നു. ഭര്‍ത്താവിനെ കാണുമ്പോഴെല്ലാം മകള്‍ വളരെ ഭയപ്പെട്ടിരുന്നെന്നും ഇതാണ് ഭര്‍ത്താവ് കുട്ടികളെ പീഡിപ്പിക്കുന്നതായി സംശയം ഉണര്‍ത്തിയതെന്നും രജനി പൊലീസിനോട് വ്യക്തമാക്കി. അടുത്തിടെയാണ് മഹാരാഷ്ട്രയില്‍ നിന്നും രജനിയും കുടുംബവും ഹൈദരാബാദിലേക്ക് താമസം മാറിയത്.