കെ എം സി സി സ്‌നേഹനിലാവ് വെള്ളിയാഴ്ച

Posted on: March 15, 2016 7:54 pm | Last updated: March 15, 2016 at 7:54 pm
കെ എം സി സി എലത്തൂര്‍, ബാലുശ്ശേരി മണ്ഡലം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍
കെ എം സി സി എലത്തൂര്‍, ബാലുശ്ശേരി മണ്ഡലം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍

ദോഹ: കെ എം സി സി എലത്തൂര്‍, ബാലുശ്ശേരി മണ്ഡലങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ‘സ്‌നേഹ നിലാവ്’ സാംസ്‌കാരിക സമ്മേളനവും കലാവിരുന്നും ഈ മാസം 18ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലു മുതല്‍ അബൂഹമൂര്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ കെ ജി ഹാളിലാണ് പരിപാടി. സാമൂഹിക ക്ഷേമവകുപ്പു മന്ത്രി ഡോ. എം കെ മുനീര്‍, എം കെ രാഘവന്‍ എം പി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നജീബ് കാന്തപുരം പങ്കെടുക്കും.
കെ എം സി സി നേതാക്കളും ദോഹയിലെ ഇതര സാമൂഹിക സാംസ്‌കാരിക പ്രമുഖരും സംബന്ധിക്കും. ജലാല്‍ മാഗ്‌നസ്, മുസ്തഫ വെള്ളയില്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ക്കൊപ്പം ദോഹയിലെ ഗായകരും പങ്കെടുക്കുന്ന സംഗീത പരാപാടിയും നടക്കും. മാജിക് ഷോ, ഒപ്പന എന്നിവയും അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ മുസ്തഫ എലത്തൂര്‍, അസീസ് അത്തോളി, അബ്ദുല്‍ മജീദ്, ഷബീര്‍ ഷംറാസ്, ബഷീര്‍ കിനാലൂര്‍, സിദ്ദീഖ് എം എംന്‍, മമ്മൂ ഷമ്മാസ്, റൂബിനാസ് കോട്ടേടത്ത് പങ്കെടുത്തു.