Connect with us

Malappuram

എടവണ്ണപ്പാറ ലീഗ് കൗണ്‍സില്‍ യോഗത്തില്‍ ഉന്തും തള്ളും

Published

|

Last Updated

എടവണ്ണപ്പാറ: എടവണ്ണപ്പാറ വാര്‍ഡ് കൗണ്‍സില്‍ യോഗത്തില്‍ ഉന്തും തള്ളും . വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസത്തേക്ക് താത്കാലിക കമ്മിറ്റിയുണ്ടാക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് വാഴക്കാട് പഞ്ചായത്ത് മുന്‍ മുസ്‌ലിം ലീഗ് സെക്രട്ടറി റഹീമിനെ കൗണ്‍സിലര്‍മാരില്‍ ഒരാള്‍ തള്ളിയെന്നാണ് ആരോപണം.
ഞായറാഴ്ച വൈകുന്നേരം റശീദിയ കോളജില്‍ ചേര്‍ന്ന യോഗത്തില്‍ 75 ഓളം കൗണ്‍സിലര്‍മാര്‍ വന്നിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എടവണ്ണപ്പാറ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പുളിയേക്കല്‍ അബു പരാജയപ്പെട്ടിരുന്നൂ.

അന്ന് മുസ്‌ലിം ലീഗിന്റെ ഔദ്യോദിക സ്ഥാനാര്‍ഥിക്കെതിരെ ലീഗില്‍ നിന്ന് വിമത സ്ഥാനാര്‍ഥിയും. മത്സര രംഗത്തുണ്ടായിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഉന്തും തള്ളിലും കലാശിച്ചെതെന്നാണ് സൂചന. യോഗത്തില്‍ ഭൂരിഭാഗം കൗണ്‍സിലര്‍മാരും തിരഞ്ഞെടുപ്പിനെ യോജിച്ച് നേരിടാം എന്ന തീരുമാനത്തിലായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, പഞ്ചായത്ത് നേതൃത്വം ഹിത പരിശോധന നടത്താന്‍ തീരുമാനിച്ച് രണ്ട് ചേരികളിലാക്കി തിരിച്ചുവെന്നാണ് മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവ് പറഞ്ഞത്. കമ്മിറ്റി തിരഞ്ഞടുപ്പ് നീതി പര്‍വ്വമായിരുന്നില്ലെന്ന ആരോപണമുണ്ട്. താത്കാലിക കമ്മിറ്റിയില്‍ കെ മൂസയെ പ്രസിഡന്റായും റശീദിനെ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.