Connect with us

Kerala

അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് നിരക്ക് ഏകീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഉത്സവ സീസണുകളില്‍ അന്യസംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് തടഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റ് ആസ്ഥാനത്ത് ചേര്‍ന്ന ഇന്റര്‍ സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് യോഗത്തില്‍ ഇത് സംബന്ധിച്ച പൊതുധാരണയായി.

സാധാരണ റേറ്റില്‍നിന്നും കെ എസ് ആര്‍ ടി സിക്ക് അനുവദിച്ചിട്ടുള്ള 15 ശതമാനം ഉത്സവകാല വര്‍ധനവേ ഈ ഓപ്പറേറ്റേഴ്‌സും വാങ്ങാവൂ എന്നും, കെ എസ് ആര്‍ ടി സി നല്‍കാത്തതും ഇവര്‍ നല്‍കുന്നതുമായ ടാക്‌സുകള്‍ ആനുപാതികമായി കൂട്ടാം എന്നും ധാരണയായി.
ഓണം, വിഷു, ക്രിസ്മസ് തുടങ്ങി ഉത്സവ സമയങ്ങളില്‍ ബംഗ്‌ളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന നോണ്‍ എ സി, വോള്‍വോ സര്‍വീസുകള്‍ യാത്രക്കാരില്‍നിന്നും സാധാരണ നിരക്കിനേക്കാളും മൂന്നിരട്ടി ചാര്‍ജ് ഈടാക്കിയിരുന്നു. പ്രസ്തുത സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്ന ഐ ടി പ്രൊഫഷനല്‍സിനും അവിടെ നിന്ന് പഠിക്കുന്ന കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും ഇത് പ്രയാസം സൃഷ്ടിക്കുകയും പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു.

കര്‍ണാടക, തമിഴ്‌നാട,് കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും 150 ല്‍ പരം ബസ് ഓപറേറ്റര്‍മാര്‍ ടാക്‌സ് നിരക്കിലെ വ്യത്യാസങ്ങള്‍, വേഗപ്പൂട്ടുകളുടെ കര്‍ശന ഉപയോഗം, ബസ്സുകളില്‍ പച്ചക്കറിയും അനധികൃത സാധനങ്ങളും കൊണ്ടുപോവുക, അന്തര്‍ സംസ്ഥാന പെര്‍മിറ്റുകളുടെ ദുരുപയോഗം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടി നിര്‍ദേശിച്ചു. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു യോഗം വിളിച്ചുചേര്‍ത്തത്. ഇനി മുതല്‍ എല്ലാവര്‍ഷവും ഡിസംബര്‍ മാസത്തില്‍ യോഗം ചേരും.

---- facebook comment plugin here -----

Latest