ഇസിലിനെ എതിര്‍ക്കുന്നതുപോലെ ആര്‍ എസ് എസിനെയും എതിര്‍ക്കണം: ഗുലാം നബി ആസാദ്

Posted on: March 13, 2016 10:35 am | Last updated: March 13, 2016 at 10:35 am

gulam nabi azadന്യൂഡല്‍ഹി: തീവ്രവാദസംഘടനയായ ഇസിലിനെ തിര്‍ക്കുന്നതുപോലെ ആര്‍എസ്എസിനെയും എതിര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഡല്‍ഹിയില്‍ ജാമിയത് ഉലമ ഇ ഹിന്ദ് സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സമ്മേളനത്തില്‍ പ്രസംഗിയ്ക്കുകയായിരുന്നു ഗുലാം നബി ആസാദ്.

അതേസമയം പ്രസ്താവനക്കെതിരെ ശക്തമായി രംഗത്തുവന്ന ബിജെപി ആസാദ് മാപ്പ് പറയണമെന്നാവശ്യപ്പെട്ടു. ആസാദിന്റെ ഭാഗത്തുനിന്നും ഉണ്ടായത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. കോണ്‍ഗ്രസിന്റെ ബൗദ്ധിക പാപ്പരത്വമാണ് ഇതിലൂടെ തെളിയുന്നതെന്നും ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു. ആര്‍എസ്എസ് ഒരു ദേശീയ സംഘടനയാണ്. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ആസാദിനെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെടുമെന്നും ശ്രീകാന്ത് ശര്‍മ പറഞ്ഞു.