ഗുജറാത്തില്‍ ട്രാക്ടര്‍ കിണറിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു

Posted on: March 12, 2016 10:38 pm | Last updated: March 12, 2016 at 11:10 pm
SHARE

tractor accidentഗോധ്ര: ഗുജറാത്തിലെ ഗോധ്രയിലെ സെഹ്‌റയില്‍ ട്രാക്ടര്‍ കിണറ്റിലേക്ക് വീണ് 11 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ സമീപത്തെ ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്രാമവാസികളിലൊരാളുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ ട്രാക്ടറില്‍ പോയവരാണ് അപകടത്തില്‍ പെട്ടത്.

മൂന്ന് ട്രാക്ടറുകളിലായാണ് ഗ്രാമീണര്‍ സഞ്ചരിച്ചിരുന്നത്. ഇതില്‍ ഒരു ട്രാക്ടര്‍ വഴിയില്‍ വെച്ച് പിറകോട്ടെടുക്കാന്‍ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇരുപതടിയോളം താഴ്ചയുണ്ടായിരുന്ന ഉപയോഗശൂന്യമായ കിണറിലേക്കാണ് ആളുകള്‍ വീണത്. സംഭവസമയത്ത് 35ല്‍ അധികമാളുകള്‍ ട്രാക്ടറിലുണ്ടായിരുന്നുവെന്ന് പഞ്ചമഹല്‍സ് ഡിസിപി വികെ നയി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here