ട്രെയിനില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കുട്ടബലാല്‍സംഗം ചെയ്തു

Posted on: March 12, 2016 7:55 pm | Last updated: March 12, 2016 at 7:55 pm
SHARE

rapeധന്‍ബാദ്: ട്രെയിനില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി. ജാര്‍ഖണ്ഡിലെ മധുപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. ഗിരിദിഹ്-മധുപൂര്‍ പാസഞ്ചല്‍ ട്രെയിനില്‍ പിതാവിനൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് ബലാല്‍സംഗത്തിനിരയാക്കിയത്.

രാത്രി രണ്ടുമണിയോടെയാണ് സംഭവം. പിതാവും കുട്ടിയും നല്ല ഉറക്കത്തിലായിരുന്നു. മധുപൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിനില്‍ കയറിയ ആറംഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പിതാവ് ഉണര്‍ന്നപ്പോള്‍ കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here