സഹായിക്കാന്‍ ആപ്പുകള്‍

Posted on: March 12, 2016 7:05 pm | Last updated: March 12, 2016 at 7:05 pm

appstoreoptimizationഅല്‍ നദീബ്: ഇറക്കുമതി വ്യവസായ ലോകത്തെ ലക്ഷ്യമിട്ടുള്ള ആപ്പ് ആണിത്. ഖത്വര്‍ കസ്റ്റംസ് അതോറിറ്റിയുടെ സേവനങ്ങള്‍ വ്യാപാരികള്‍, ഷിപ്പിംഗ്, ക്ലിയറിംഗ് ഏജന്റ്, കൊറിയര്‍ കമ്പനികള്‍ തുടങ്ങിയവക്ക് ലഭ്യമാക്കുന്നതാണിത്. കസ്റ്റംസ് ഡിക്ലറേഷനുകളില്‍ കാര്യക്ഷമമായ നിയന്ത്രണം ഇത് വാഗ്ദാനം ചെയ്യുന്നു.

ബലദിയ്യ: മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നു. പിന്‍നമ്പര്‍ കണ്ടെത്താനും കീട നിയന്ത്രണം, മരം മുറിക്കുക, മലിനജല പരിഹാരം, മഴവെള്ളം നീക്കുക, ബില്‍ഡിംഗ് പെര്‍മിറ്റ് തുടങ്ങിയ സേവനങ്ങള്‍ക്കും ഉപയോഗിക്കാം.

എച്ച് ഐ എ ഖത്വര്‍: ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ ഇന്ററാക്ടീവ് മാപ്പ്, ഫ്‌ളൈറ്റ് വിവരങ്ങള്‍, സേവനങ്ങളും സൗകര്യങ്ങളും തുടങ്ങിയവ ഉള്ളടക്കം ചെയ്തിരിക്കുന്നു.

ഹുകൂമി: ഹുകൂമി വെബ്‌സൈറ്റിലെ സേവനങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പര്യാപ്തമാക്കുന്നു.

കഹ്‌റമ: വൈദ്യുതി, വെള്ളം ബില്‍ അടക്കല്‍, അപേക്ഷിച്ച സേവനത്തിന്റെ നില പരിശോധിക്കുക മുതലയാവ ലഭിക്കും.

കര്‍വ റൈഡ്: ഒറ്റ ക്ലിക്കില്‍ വളരെ പെട്ടെന്ന് ടാക്‌സി ലഭിക്കുന്നു. നേരത്തെ ബുക്ക് ചെയ്യാനും യാത്രയുടെ നിരക്ക്, ഡ്രൈവര്‍, വാഹനം, മറ്റ് സേവനങ്ങള്‍ എന്നിവയെ കുറിച്ച് അറിയാനും ഈ ആപ്പ് ഉപയോഗിക്കാം.

എംഇസി ഖത്വര്‍: വാണിജ്യ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ലഭ്യമാണ്. നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും വെവ്വേറെ സേവനങ്ങള്‍ ആപ്പ് നല്‍കുന്നു. കൊമേഴ്‌സ്യല്‍ നെയിം, വാണിജ്യ രേഖകള്‍ക്കുള്ള അപേക്ഷ, ചരക്ക് വാങ്ങാനുള്ള അപേക്ഷ, ഉത്പന്നങ്ങളുടെ വില അന്വേഷിക്കല്‍, കടയടച്ചതിന്റെയും ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ചതിന്റെയും തുടരന്വേഷണങ്ങള്‍ എന്നിവയും ലഭിക്കും.

എംഒഎല്‍എസ്എ ഇസോഷ്യല്‍: സോഷ്യല്‍ ഇന്‍ഷ്വറന്‍സ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണിത്.

മെട്രാഷ്2: കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഉപയോഗിക്കാവുന്നതാണ്. ആപ്പില്‍ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. വ്യക്തി/കമ്പനി എക്‌സിറ്റ് പെര്‍മിറ്റുകള്‍ക്ക് അപേക്ഷിക്കല്‍, പണമടക്കല്‍ ട്രാഫിക് ലംഘനം പരിഹരിക്കാനുള്ള അന്വേഷണം, വിസ സര്‍വീസുകള്‍, ഫീസും പിഴയും അടക്കല്‍ തുടങ്ങിയ സേവനങ്ങളും ലഭിക്കും.

പബ്ലിക് സര്‍വീസസ്: ഖത്വര്‍ പബ്ലിക് പ്രോസിക്യൂഷന്റെ പ്രധാന പൊതുസേവനങ്ങള്‍ അറിയാം.

ക്യുഎന്‍ആര്‍എഫ്: ഖത്വര്‍ നാഷനല്‍ റിസര്‍ച്ച് ഫണ്ടിന്റെ ഫണ്ടിംഗ്, സ്‌പോണ്‍സര്‍ഷിപ്പ്, പദ്ധതികള്‍ ലഭിക്കും.

ഖത്വര്‍ നാഷനല്‍ ഫോര്‍മുലറി: രാജ്യത്ത് ലഭ്യമായ 4500ലേറെ മരുന്നുകളുടെ അംഗീകൃത ക്ലിനിക്കല്‍ ഉപയോഗത്തെ സംബന്ധിച്ച പക്ഷപാതിത്വമില്ലാത്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സലാംടെക്: ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറക്കാനുള്ള ആപ്പ് ആണിത്. ആപ്പ് ഉപയോഗത്തിലൂടെ മാസം മുപ്പതിനായിരം വരെ ഖത്വര്‍ റിയാല്‍ നേടാനുള്ള അവസരവും ഉണ്ട്.