സുനാമിയില്‍ ജീവന്‍ പൊലിഞ്ഞവരുടെ ദീപ്ത സ്മരണയില്‍ ജപ്പാനില്‍ മൗനാചര

Posted on: March 12, 2016 6:48 am | Last updated: March 12, 2016 at 9:49 am
സുനാമിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരസൂചകമായി  ജപ്പാനില്‍ മൗനമാചരിക്കുന്നു
സുനാമിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരസൂചകമായി ജപ്പാനില്‍ മൗനമാചരിക്കുന്നു

ടോക്കിയോ: സുനാമിയില്‍ മരണമടഞ്ഞവരുടെ ജ്വലിക്കുന്ന ഓര്‍മയില്‍ ജപ്പാന്‍ അഞ്ചാം വാര്‍ഷികം ആചരിച്ചു. 2001 മാര്‍ച്ച് 11ന് വെള്ളിയാഴ്ച തൊഹോക്കുവിലുണ്ടായ സുനാമിയിലും തുടര്‍ന്നുണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂമിക്കുലുക്കത്തില്‍ 18000 ആളുകളാണ് കൊല്ലപ്പെട്ടത്. ഭൂകമ്പത്തില്‍ രാജ്യത്തിന്റെ വടക്കു കിഴക്കന്‍ തീരപ്രദേശമായ ഫുകുഷിമയില്‍ ആണവ നിലയത്തില്‍ സ്‌ഫോടനമുണ്ടായിരുന്നു.
ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മക്കായി രാജ്യമെങ്ങും ഒരു മിനുട്ട് മൗനം ആചരിച്ചു. മിനമിസാന്റികു നഗരത്തിലെ ദുരന്ത സ്മാരകത്തിനടുത്ത് സഞ്ചാരികളും തദ്ദേശീയരും പ്രാര്‍ഥന നടത്തി. സുനാമി തിരയില്‍ പെട്ട് 43 കെട്ടിട നിര്‍മാണ തൊഴിലാളികള്‍ മരിച്ചിരുന്നു. 2020 ടോക്കിയോ ഒളിമ്പിക്‌സിന് മുമ്പ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. ഫുകുഷിമ ആണവ നിലയത്തിനടുത്തുള്ള പ്രദേശങ്ങള്‍ ശുദ്ധീകരിക്കുന്ന പ്രവൃത്തികള്‍ ദ്രൂതഗതിയിലാക്കും. ഫുകുഷിക റെയില്‍വേ സ്റ്റേഷന്‍ ഉടന്‍ പുനര്‍ നിര്‍ിമിക്കുമെ്‌നും അദ്ദേഹം പറഞ്ഞു. സുനാമിയെ തുടര്‍ന്ന് ആണവ നിലയത്തില്‍ സ്‌ഫോടനമുണ്ടാകുകയും പ്രദേശത്ത് ആണവ ചോര്‍ച്ചയുണ്ടാകുകയും ചെയ്തിരുന്നു.
ദുരന്തം മൂലം ദുരിതത്തിലായ ജനങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ ബജറ്റില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. ഫുകുഷിണ ആണവ നിലയത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ ലൈനായ ജോബന്‍ റെയില്‍ പാത ഒളിമ്പിക്‌സിന് മുമ്പായി പുനര്‍ നിര്‍മിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. സര്‍ക്കാര്‍ ഒളിമ്പിക്‌സ് മുന്നില്‍ കണ്ടുള്ള പ്രവൃത്തികള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നും ഫുകുഷിമയുടെ സുരക്ഷായി ഒന്നും ചെയ്യുന്നില്ലെന്നും തദ്ദേശവാസികള്‍ കുറ്റപ്പെടുത്തിയിരുന്നു. ആണവ നിലയത്തിനടുത്തുള്ള പുനരധിവാക കേന്ദ്രങ്ങള്‍ ഒഴികെയുള്ള കേന്ദ്രങ്ങള്‍ അടുത്ത മാര്‍ച്ചോടെ തുറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തൊഹോക്കുവിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് 2020 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിനേക്കാള്‍ മൂന്നിരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. .
ഫുകുഷിമ ആണവ നിലയത്തിനടുത്തുള്ള ഒരു ലക്ഷം പേരാണ് ദുരന്തത്തെ തുടര്‍ന്ന് കുടിയൊഴിഞ്ഞു പോയത്. അന്തരീക്ഷ മലിനീകരണം മൂലം തദ്ദേശീയര്‍ക്ക് ഇവിടേക്ക് ഇപ്പോഴും തിരികെ വരാനായിട്ടില്ല. ഈ പ്രദേശം ശുദ്ധീകരിക്കണമെങ്കില്‍ നാല്പത് വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ണം