നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് പെമ്പിളൈ ഒരുമൈ മത്സരിക്കും

Posted on: March 11, 2016 9:21 am | Last updated: March 11, 2016 at 9:21 am
SHARE

penpilai orumaiകൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പെമ്പിളൈ ഒരുമൈ സ്വന്തം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കും. ദേവികുളം മണ്ഡലത്തിലാണ് പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. പീരുമേട്ടിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതു സംബന്ധിച്ച് ആലോചന നടത്തുകയാണ്. ഇരുമണ്ഡലങ്ങളിലും പെമ്പിളൈ ഒരുമൈയുടെ രാഷ്ട്രീയനിലപാട് നിര്‍ണായകമാണ്. തോട്ടം മേഖലയിലെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തിരഞ്ഞെടുപ്പു രംഗത്തിറങ്ങുന്നതെന്ന് നേതാക്കള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here