ഉറവ വറ്റുന്ന കിണറാണ് മാണി കോണ്‍ഗ്രസെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

Posted on: March 10, 2016 9:14 am | Last updated: March 10, 2016 at 9:14 am

francis georgeകൊച്ചി: മാണിയുടെ കേരളാ കോണ്‍ഗ്രസ് അതിവേഗത്തില്‍ ഉറവ വറ്റുന്ന കിണറാണെന്ന് കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്. എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്ജ്. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ രാജിയെക്കുറിച്ച് കിണറ്റില്‍ നിന്നും ഒരു ബക്കറ്റ് വെള്ളം കോരിയാല്‍ ഒരു കുറവുമുണ്ടാകില്ലെന്ന് കെ എം മാണി നേരത്തെ പ്രതികരിച്ചിരുന്നു. കെ സി എം ഉറവറ്റുന്ന പ്രസ്ഥാനമാണെന്ന് കെ എം മാണി തിരിച്ചറിയണം. അത് അധികം താമസിയാതെ വറ്റിപോകുമെന്ന കാര്യത്തില്‍ വലിയ സംശയമില്ലെന്നും ഫ്രാന്‍സിസ് പറഞ്ഞു. യു ഡി എഫ് സര്‍ക്കാരിനും കെ എം മാണിക്കുമെതിരെയും ആഞ്ഞടിക്കുന്നതായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ പ്രതികരണങ്ങള്‍