കൊച്ചിയില്‍ യുവതിയെ കൊന്ന് ലോറിക്കടിയില്‍ തള്ളിയ പ്രതി പിടിയില്‍

Posted on: March 9, 2016 8:43 pm | Last updated: March 9, 2016 at 8:43 pm

anvarകൊച്ചി: തോപ്പുംപടിയിലെ യുവതിയെ കൊലപ്പെടുത്തി ലോറിക്കടിയില്‍ തള്ളിയ പ്രതി അറസ്റ്റിലായി. കാക്കനാട് സ്വദേശി അന്‍വറാണ് ഷാഡോ പോലീസിന്റെ പിടിയിലായത്. കൊല്ലപ്പെട്ട സന്ധ്യയുമായി അടുപ്പത്തിലായിരുന്നു എന്ന് പ്രതി മൊഴി നല്‍കി.

വിവാഹം ചെയ്യാന്‍ സന്ധ്യ പ്രതിയെ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. ഇതിന് പ്രതിക്ക് സമ്മതമായിരുന്നില്ല. ഇത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി മൊഴി നല്‍കി.

സ്വകാര്യബസ് കണ്ടക്ടറാണ് അന്‍വര്‍. ചേര്‍ത്തലയിലെ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായ സന്ധ്യയെ ചൊവ്വാഴ്ച്ചയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. സന്ധ്യയുടെ ശരീരത്തിലുണ്ടായിരുന്ന 14 പവന്‍ സ്വര്‍ണവും കാണാതായിരുന്നു.