കേരളാ കോണ്‍ഗ്രസ്(എം)ല്‍ നിന്ന് രണ്ട് നേതാക്കള്‍ കൂടി രാജിവെച്ചു

Posted on: March 7, 2016 2:11 pm | Last updated: March 8, 2016 at 10:35 am

KERALA CONGRESSകോട്ടയം: കെഎം മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിവെക്കുന്നു. കേരളാ കോണ്‍ഗ്രസ് എം വിദ്യാര്‍ഥി സംഘടനയായ കെ എസ് സി എമ്മിന്റെ പ്രസിഡന്റ് ആന്‍സന്‍ ആന്റണി, കേരളാ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് അംഗം സ്റ്റീഫന്‍ ചാമപറമ്പില്‍ എന്നിവര്‍ ഇന്ന് രാജി വെച്ച് ഇറങ്ങി. ഫ്രാന്‍സിസ് ജോര്‍ജ് പുതുതായി രൂപവത്കരിക്കുന്ന പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് കേരളാ കോണ്‍ഗ്രസ് എമ്മിനെ പിളര്‍ത്തി ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം രാജിവെച്ചത്. ആന്റണി രാജു, ഡോ. കെ സി ജോസഫ്, പി സി ജോസഫ് എന്നിവരും ഇവരോടൊപ്പം പാര്‍ട്ടി വിട്ടിരുന്നു. പഴയ ജോസഫ് ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് അന്ന് വ്യക്തമാക്കിയരുന്നു.