കേരള കോണ്‍ഗ്രസില്‍ നേതാക്കളുടെ രാജി തുടരുന്നു

Posted on: March 5, 2016 11:53 am | Last updated: March 5, 2016 at 12:28 pm

vakkachan

കോട്ടയം: ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന വിമത വിഭാഗത്തെ പിന്തുണച്ച് കൂടുതല്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍ രാജിവെച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സ്റ്റിയറിംഗ് കമ്മിറ്റിയംഗവുമായ വക്കച്ചന്‍ മറ്റത്തിലും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോസ് കൊച്ചുപുരയുമാണ് പദവികള്‍ രാജിവെച്ചത്. രാജ്യസഭാ മുന്‍ എംപിയായിരുന്നു വക്കച്ചന്‍ മറ്റത്തില്‍.

എന്നാല്‍, വക്കച്ചന്‍ മറ്റത്തില്‍ പാര്‍ട്ടിയില്‍ സജീവമായിരുന്നില്ലെന്നാണ് മാണി വിഭാഗത്തിന്റെ പ്രതികരണം. മുതിര്‍ന്ന നേതാവ് പിസി ജോസഫും പാലാ, കാഞ്ഞിരപ്പള്ളി മേഖലയില്‍ നിന്ന് കൂടുതല്‍ പേരും രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ട്.

യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിലെയും വിദ്യാര്‍ഥി സംഘടനയായ കെഎസ്‌സിലെയും നേതാക്കള്‍ വെള്ളിയാഴ്ച്ച ഫ്രാന്‍സിസ് ജോര്‍ജുമായി ചര്‍ച്ച നടത്തിയിരുന്നു. ശക്തി തെളിയിച്ച് കൂടുതല്‍ നിയമസഭാ സീറ്റും എല്‍.ഡി.എഫ് പ്രവേശവും ഉറപ്പാക്കുകയാണ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന്റെ ലക്ഷ്യം.