വെള്ളാപ്പള്ളി ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ ശാപമെന്ന് സുധീരന്‍

Posted on: March 4, 2016 9:51 pm | Last updated: March 4, 2016 at 9:51 pm

sudheeranകൊച്ചി: വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. വിഡി സതീശനെ നിന്ദ്യമായ വാക്കുകള്‍ ഉപയോഗിച്ച് അപമാനിച്ച വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ ശാപവും അപമാനവുമാണെന്ന് സുധീരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആരെയെങ്കിലും തോല്‍പ്പിക്കണമെന്നുണ്ടെങ്കില്‍ ആ സ്ഥാനാര്‍ഥിക്ക് വെള്ളാപ്പള്ളിയുടെ പിന്തുണ തേടിയാല്‍ മതിയെന്നും സുധീരന്‍ പരിഹസിച്ചു.

പറവൂരില്‍ നടന്ന പൊതുപരിപാടിയിലാണ് വെള്ളാപ്പള്ളി സുധീരനെ വിമര്‍ശിച്ചിരുന്നത്. അതേ സ്ഥലത്ത് വെച്ച് തന്നെയാണ് സുധീരന്‍ വെള്ളാപ്പള്ളിക്ക് മറുപടി നല്‍കിയത്. വെള്ളാപ്പള്ളിയുടെ സംസ്‌കാരമാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് സുധീരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും ചെലുത്താന്‍ വെള്ളാപ്പള്ളിക്ക് കഴിവില്ലെന്നും സുധീരന്‍ പറഞ്ഞു.