അന്യസംസ്ഥാന തൊഴിലാളികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു

Posted on: March 4, 2016 2:42 pm | Last updated: March 4, 2016 at 2:42 pm
SHARE

bengaliഷൊര്‍ണൂര്‍: തൊഴില്‍ തേടിയെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ ഷൊര്‍ണൂരിലും പരിസര പ്രദേശങ്ങളിലും അക്രമങ്ങള്‍ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. പരിസര പ്രദേശത്തെ വീടുകളിലും അതിക്രമിച്ചു കയറി അക്രമങ്ങള്‍ നടത്തിയിട്ടും പോാലീസ് നിഷ്‌ക്രിയരായി നില്‍ക്കുകയാണ്.
രണ്ടുമാസത്തിനിടെ 6 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. നഗരത്തിലെ വഴിയാത്രക്കാര്‍ക്കു നേരെയും പലതവണ അക്രമങ്ങള്‍ ഉണ്ടായിട്ടും പോലീസ് നടപടിയെടുക്കുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ചെ മനോരോഗിയെന്ന് സംശയിക്കുന്ന ബംഗാളി യുവാവ് ഷൊര്‍ണൂര്‍ ടൗണിലെ നാലോളം വീടുകളില്‍ ആക്രമണം നടത്തി. വണ്ണമുള്ള മുളവടിയുമായെത്തിയ യുവാവ് ടൗണിലെ മുതലിയാര്‍ തെരുവിനടുത്തെ വീട്ടില്‍ കയറി ജനലുകളും, വാതിലുകളും അടിച്ചു തകര്‍ത്തിരുന്നു. ബഹളംകേട്ട് ഉണര്‍ന്നെഴുന്നേറ്റ വീട്ടുകാരെയും അടിച്ചുവീഴ്ത്തി. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടിച്ചു കെട്ടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഒരാഴ്ച മുമ്പ് സമാനരീതിയില്‍ ഒരു യുവാവ് ബലമേറിയ മരക്കഷ്ണം ഉപയോഗിച്ച് വെളുപ്പിന് ടൗണില്‍ പരി‘്രാന്തി സൃഷ്ടിച്ചു. അര്‍ദ്ധ വസ്ത്രധാരിയായ യുവാവ് വീടുകളില്‍ ഓടികയറി കതകടച്ച് വീട്ടുകാരെ ഭീതിപ്പെടുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച നിരവധിപേര്‍ക്ക് അടിയേറ്റു. പോാലീസ് സ്‌റ്റേഷനില്‍ തടഞ്ഞു വെച്ച ഇയാള്‍ ഓടിപ്പോരുകയായിരുന്നു. പൊലീസ് സ്‌റ്റേഷനില്‍ നിന്നും ഇറങ്ങിയോടിയ യുവാവ് സ്‌റ്റേറ്റ് ബേങ്ക് ജംഗ്ഷനിലെ വീടുകളില്‍ ഓടിക്കയറി. സ്ത്രീകളും കുട്ടികളുംപേടിച്ച് നിലവിളിച്ച് പുറത്തേക്കോടി തടയാന്‍ ശ്രമിച്ച നിരവധിപേര്‍ക്ക് മര്‍ദ്ദനമേറ്റു. നിര്‍മാണമേഖലയിലും മറ്റും തൊഴിലെടുക്കുന്ന അന്യസംസ്ഥാനക്കാരാണ് ഇവരില്‍ പലരും. അന്യസംസ്ഥാനക്കാരെപ്പറ്റിയുള്ള പോലീസിന്റെ വിവരശേഖരണം ഇപ്പോഴും പാതിവഴിയിലാണ്. പലഭാഗത്തും തമ്പടിക്കുന്ന ഇവരെപറ്റി യാതൊരന്വേഷണവും നടക്കുന്നില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here