ലോക്‌സഭാ മുന്‍ സ്പീക്കര്‍ പി എ സാങ്മഅന്തരിച്ചു

Posted on: March 4, 2016 11:42 am | Last updated: March 4, 2016 at 6:25 pm

sangmaന്യൂഡല്‍ഹി: ലോക്‌സഭ മുന്‍ സ്പീക്കറും മേഘാലയ ലോക്‌സഭാ മുന്‍ സ്പീക്കര്‍ മുന്‍ മുഖ്യമന്ത്രിയും എംപിയുമായ പി.എ.സാങ്മ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. ഒന്‍പത് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1996-98 കാലഘട്ടത്തിലാണ് ലോക്‌സഭ സ്പീക്കര്‍ സ്ഥാനം അലങ്കരിച്ചത്. 1988-90 വരെ മേഘാലയ മുഖ്യമന്ത്രിയായിരുന്നു. നിലവില്‍ മേഘാലയയിലെ തുറ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭ അംഗമാണ് സാങ്മ.