പീറ്റര്‍ വധം: നാല് പ്രതികള്‍ അറസ്റ്റില്‍

Posted on: March 3, 2016 4:28 pm | Last updated: March 3, 2016 at 4:28 pm

crime2മംഗളൂരു: അടക്ക മോഷണം ആരോപിച്ച് യുവാവിനെ മരത്തില്‍ കെട്ടി അടിച്ചുകൊന്ന കേസില്‍ നാല് പ്രതികള്‍ ബെല്‍ത്തങ്ങാടി തോട്ടത്തടി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. എംടി തോമസ്, എംടി ഫ്രാന്‍സിസ്, ഒഡി ടോമി, അനീഷ് ഫിലിപ്പ് എന്നിവരാണ് കീഴടങ്ങിയത്. കേസില്‍ ഉള്‍പ്പെട്ട മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തോട്ടത്തടിയിലെ എജെ. പീറ്റര്‍ (38) കഴിഞ്ഞ മാസം 15ന് പുലര്‍ച്ചെയാണ് കൈല്ലപ്പെട്ടത്. രാത്രി മോഷ്ടിച്ച നാല് ചാക്ക് അടക്കയുമായി പിടിയിലായി എന്നാരോപിച്ച് പീറ്ററിനെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് മരത്തില്‍ കെട്ടി പൊലിസില്‍ വിവരമറിയിച്ച ശേഷം മര്‍ദിക്കുകയായിരുന്നു. പൊലീസ് എത്തി ബെല്‍ത്തങ്ങാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമൊഴി രേഖപ്പെടുത്താന്‍ പോലും കഴിഞ്ഞിരുന്നില്ല.

കൊലപാതകത്തിന് പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്ന് കാണിച്ച് പീറ്ററിന്റെ സഹോദരി ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയാണ് സംഭവത്തിന്റെ ചുരുളഴിയാന്‍ കാരണമായത്.