മലയാളിയടക്കം രണ്ട് ജവാന്‍മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചു കൊന്നു

Posted on: March 2, 2016 12:05 pm | Last updated: March 2, 2016 at 6:27 pm
raneesh
കൊല്ലപ്പെട്ട മലയാളി സൈനികന്‍ റനീഷ്‌

മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സിഐഎസ്എഫ് ജവാന്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു. മലയാളിയായ റനീഷ് പി (28), മഹാരാഷ്ട്ര മലംഗാവ് സ്വദേശിയായ എഎസ്‌ഐ ബാലു ഗണപതി ഷിന്‍ഡേ (58) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹരീഷ് കുമാര്‍ ഗൗണ്ട് എന്ന ജവാനാണ് ആക്രമണം നടത്തിയത്. ഗര്‍ഭിണിയായ തന്റെ ഭാര്യെ വെടിവെച്ച അദ്ദേഹം സ്വയം വെടിവെച്ചു. രണ്ടുപേരും ആശുപത്രിയില്‍ ചികില്‍സയിലാണ്.

രത്‌നഗിരി ഗ്യാസ് ആന്റ് പവര്‍ കമ്പനിയില്‍ ജോലിക്ക് നിയോഗിച്ച ഹരീഷ് കുമാര്‍ ബുധാനഴ്ച്ച രാവിലെയാണ് അക്രമം നടത്തിയത്. രണ്ടുപേര്‍ക്ക് നേരെ വെചിവെച്ച ശേഷം ഹെഡ് കോണ്‍സറ്റബിളിനെ ഭീഷണിപ്പെടുത്തിയതായും രത്‌നഗിരി അഡീഷണല്‍ എസ്പി തുഷാര്‍ പാട്ടീല്‍ പറഞ്ഞു. സഹപ്രവര്‍ത്തകരുമായി ഇയാള്‍ കലഹിച്ചതായും പോലീസ് പറഞ്ഞു.

കോഴിക്കോട് പേരാമ്പ്രയിലെ ചാലിക്കര മായഞ്ചേരിപ്പൊയില്‍ പഴേടത്തില്‍ രാഘവന്‍ നമ്പ്യാരുടെയും, കമലയുടേയും മകനാണ് കൊല്ലപ്പെട്ട റനീഷ് മൂന്നു മാസം മുമ്പാണ് റനീഷ് ലീവ് കഴിഞ്ഞ് ക്യാമ്പിലേക്ക് മടങ്ങിയത്. വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം റോഡ് മാര്‍ഗം നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. സിആര്‍പിഎഫ് ജവാന്‍ രാഗേഷ്, രമ്യ എന്നിവരാണ് സഹോദരങ്ങള്‍.