സുന്നി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഇന്ന് മാനന്തവാടി മുഅസ്സസയില്‍

Posted on: March 2, 2016 9:24 am | Last updated: March 2, 2016 at 9:24 am
SHARE

മാനന്തവാടി: മാനന്തവാടി താലൂക്കിലെ കേരള മുസ്‌ലിം ജമാഅത്ത്,എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ പ്രവര്‍ത്തകരുടെ ഒരു സുപ്രധാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഇന്ന് വൈകിട്ട് 3.30 ന് മുഅസ്സസയില്‍ നടക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി കൈപ്പാണി അബൂബക്കര്‍ ഫൈസി, മുസ്‌ലിം ജമാഅത്ത് വെള്ളമുണ്ട സോണ്‍ പ്രസിഡന്റ് സയ്യിദ് വി എസ് കെ തങ്ങള്‍ വെള്ളമുണ്ട, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എസ് ശറഫുദ്ദീന്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ എസ് മുഹമ്മദ് സഖാഫി, മുസ്‌ലിം ജമാഅത്ത് മാനന്തവാടി സോണ്‍ പ്രസിഡന്റ് എ കെ അബദുല്ല സഅദി, എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് ഉമര്‍ സഖാഫി കല്ലിയോട്, കുഞ്ഞബ്ദുല്ല മാസ്റ്റര്‍, കൈപ്പാണി ഇബ്‌റാഹീം, മുസ്‌ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംബന്ധിക്കും.
അറിയിപ്പ് ലഭിച്ച മുഴുവന്‍ പ്രവര്‍ത്തകരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടക സമിതി കണ്‍വീനര്‍ കെ അബ്ദുല്‍ സലാം ഫൈസി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here