അരയില്‍ കെട്ടി കഞ്ചാവ് കടത്ത്; പ്രതിക്ക് അഞ്ചു വര്‍ഷം തടവ്

Posted on: March 2, 2016 5:49 am | Last updated: March 1, 2016 at 11:50 pm

തൊടുപുഴ: നാല് കിലോ കഞ്ചാവ് അരയില്‍ ബെല്‍റ്റ് പോലെ കെട്ടി വെച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് ഗൂഡല്ലൂര്‍ പേച്ചിയമ്മന്‍ കോവില്‍ തെരു പെരുമാളിന്റെ മകന്‍ വൈരസാമി (41) എന്ന വൈരവന് അഞ്ചുകൊല്ലം കഠിന തടവും അര ലക്ഷം രൂപ പിഴയും തൊടുപുഴ എന്‍ ഡി പി എസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ് ഷാജഹാന്‍ ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം.
2013 മെയ് 20ന് രാത്രി എട്ടു മണിയോടെ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കുമളി അതിര്‍ത്തി ചെക്ക്‌പോസ്റ്റിലുടെ പ്രതി നടന്ന് പോകുമ്പോള്‍ സംശയം തോന്നിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തോമസ് ജോസഫും പാര്‍ട്ടിയും തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് അരയില്‍ കെട്ടിയ നിലയില്‍ കഞ്ചാവ് കണ്ടെടുത്തത്.