യുവാവിനെ കുത്തിയ സംഭവത്തില്‍ നരഹത്യാ ശ്രമത്തിന് കേസ്

Posted on: March 2, 2016 5:55 am | Last updated: March 1, 2016 at 10:56 pm
SHARE

കാഞ്ഞങ്ങാട്: ഫുട്‌ബോള്‍ മത്സരം കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്ന കുശാല്‍നഗറിലെ സാക്കിര്‍ ഹുസൈന്‍ എന്ന ജാക്കി (27)യെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഹൊസ്ദുര്‍ഗ് കടപ്പുറം സ്വദേശികളായ ഹാരിസ്, ഇസ്മാഈല്‍ എന്നിവര്‍ക്കെതിരെ നരഹത്യാശ്രമത്തിന് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
യുവാവ് ഗുരുതര നിലയില്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം സന്ധ്യയോടെ കുശാല്‍നഗറിലെ പള്ളിക്കടുത്താണ് അക്രമം. യുവാവിനെ കുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഹാരിസിനെയും ഇസ്മായിലിനെയും നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. കളിക്കളത്തിലെ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പറയപ്പെടുന്നു. യുവാവിനെ കുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലായ ഹാരിസിനും ഇസ്മായിലിനും പരുക്കേറ്റിട്ടുണ്ട്. ഇവര്‍ പോലീസ് കാവലില്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.