മാണി-ജോസഫ് കൂടിക്കാഴ്ച്ച: രണ്ട് സീറ്റുകള്‍ അധികം വേണമെന്ന് ജോസഫ്

Posted on: February 25, 2016 11:47 am | Last updated: February 25, 2016 at 2:50 pm
SHARE

km mani with pj josephതിരുവനന്തപുരം: നിയമസഭാ സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനിടെ മന്ത്രി പിജെ ജോസഫ്, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

നിലവിലെ നാലു സീറ്റ് കൂടാതെ രണ്ട് സീറ്റുകള്‍ അധികം വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ആറ് സീറ്റ് വേണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു എന്നിവര്‍ക്ക് സീറ്റ് വേണമെന്ന് ജോസഫ് വ്യക്തമാക്കി. അതേസമയം, യുഡിഎഫില്‍ പ്രത്യേക ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടില്ലെന്നും ജോസഫ് പറഞ്ഞു.