ഷാര്‍ജ പോലീസ് സ്വീകരിച്ചത് 2,109 കുറ്റകൃത്യ റിപ്പോര്‍ട്ടുകള്‍

Posted on: February 19, 2016 8:25 pm | Last updated: February 19, 2016 at 8:25 pm
SHARE

sharjah policeഷാര്‍ജ: കഴിഞ്ഞ വര്‍ഷം ഷാര്‍ജ പോലീസ് 2,109 കുറ്റകൃത്യ റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. ഷാര്‍ജ പോലീസിന്റെ ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് റിപ്പോര്‍ട്ട് സ്വീകരിച്ചതെന്ന് പോലീസ് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം തലവന്‍ ലഫ്. കേണല്‍ നജി മുഹമ്മദ് അല്‍ ഹമ്മാദി വ്യക്തമാക്കി. ഇതില്‍ 64 ശതമാനം കുറ്റകൃത്യ റിപ്പോര്‍ട്ടും മോഷണവുമായി ബന്ധപ്പെട്ടതായിരുന്നു. 0.04 റിപ്പോര്‍ട്ടുകള്‍ മാത്രമാണ് കൊലപാതകവുമായി ബന്ധപ്പെട്ട് സ്വീകരിച്ചത്. ലഭിച്ച റിപ്പോര്‍ട്ടുകളില്‍ ബഹുഭൂരിപക്ഷവും ഷാര്‍ജ നഗരത്തില്‍നിന്നായിരുന്നു. കിഴക്കന്‍ മേഖലയില്‍ നിന്ന് 175 റിപ്പോര്‍ട്ടുകളും മധ്യ മേഖലയില്‍ നിന്ന് 14 കുറ്റകൃത്യ റിപ്പോര്‍ട്ടുമാണ് പോലീസ് സ്വീകരിച്ചത്. 2012ലാണ് കുറ്റകൃത്യങ്ങളുടെ വിവരം സ്വീകരിക്കാനായി പ്രത്യേക സംവിധാനം ഏര്‍പെടുത്തിയത്. അതീവ നൂതനമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 6,760 പ്രത്യക്ഷ തെളിവുകള്‍ കുറ്റകൃത്യം നടന്നിടങ്ങളില്‍ നിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്.
39,106 വ്യക്തികളുടെ വിരലടയാളമാണ് കേസുകളുമായി ബന്ധപ്പെട്ട് പരിശോധിച്ചത്. കുറ്റകൃത്യങ്ങള്‍ നടന്ന 49,287 സ്ഥലങ്ങളുടെ ചിത്രം പോലീസ് കഴിഞ്ഞ വര്‍ഷം ശേഖരിച്ചു. ഇവ അതാത് വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ശരാശരി 30 മിനുട്ടിനകം കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചേരാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ കുറ്റകൃത്യങ്ങളിലും പരിഹാരമുണ്ടായി. തിരിച്ചറിയാന്‍ സാധിക്കാത്ത ആരുടെയും പേരില്‍ കുറ്റകൃത്യങ്ങള്‍ ചാര്‍ജ് ചെയ്യപ്പെട്ടിട്ടില്ല. കേസുകള്‍ക്ക് പരിഹാരം കാണുന്ന കാര്യത്തില്‍ കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കല്‍ നിര്‍ണായകമായ കാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.