കോടതിയില്‍കന്‍ഹയ്യകുമാറിന് മര്‍ദനമേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

Posted on: February 19, 2016 11:15 am | Last updated: February 19, 2016 at 11:47 am
SHARE

kanhaiya-kumar2ന്യൂഡല്‍ഹി: ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിന് മര്‍ദനമേറ്റതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞു. കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുവാന്‍ എത്തിയപ്പോഴാണ് അഭിഭാഷകര്‍ കന്നയ്യകുമാറിനെ മര്‍ദിച്ചത്. മര്‍ദനം ഏറ്റെന്ന ആരോപണം പരിശോധിക്കാന്‍ നിയോഗിച്ച മെഡിക്കല്‍ സംഘമാണ് കന്നയ്യകുമാറിന്റെ ഇടതുകാലിലും, മൂക്കിനും ക്ഷതമേറ്റതായി സ്ഥിരീകരിച്ചത്. നേരത്തെ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ്. ബസ്സി കന്‍ഹയ്യ കുമാറിന് മര്‍ദനമേറ്റിട്ടില്ല എന്നു പറഞ്ഞിരുന്നു. അതേസമയം കന്നയ്യകുമാറിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്നും ബസ്സി അറിയിച്ചു.