Connect with us

National

ഗുജറാത്തില്‍ ഷാരൂഖ് ഖാന്റെ കാറിനു നേരെ കല്ലേറ്

Published

|

Last Updated

അഹമ്മദാബാദ്:ബോളീവുഡ് താരം ഷാരൂഖ് ഖാന്റെ കാറിനു നേരെ കല്ലേറ്. പുതിയ ചിത്രമായി റയിസിന്റെ ഷുട്ടിംഗ് നടക്കുന്നതിനിടെ അഹമ്മദാബാദില്‍ വച്ചായിരുന്നു സംഭവം. ജയ് ശ്രീറാം എന്ന് മുദ്രാവാക്യം മുഴക്കിയെത്തിയ അജ്ഞാതര്‍ ഷാരൂഖിന്റെ കാറിന് നേരെ കല്ലെറിയുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഷാരൂഖ് ഖാന്‍ കാറില്‍ ഉണ്ടായിരുന്നില്ല. നേരത്തെ റയീസിന്റെ ഗുജറാത്തിലെ നേരത്തെ ചിത്രീകരണത്തെ എതിര്‍ത്ത് വിശ്വ ഹിന്ദു പരിഷത്ത് രംഗത്തെത്തിയിരുന്നു.

ഗുജറാത്തിലെ കച്ചിലും അഹമ്മദാബാദിലുമായി 15 ദിവസത്തെ ചിത്രീകരണത്തിലാണ് ഷാരൂഖിന് പങ്കെടുക്കേണ്ടിയിരുന്നത്. ഇതിന് നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി കൊടുത്തിരിക്കുകയാണ് വിഎച്ച്പി. രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന ഷാരൂഖിന്റെ പരാമര്‍ശമാണ് എതിര്‍പ്പിന് കാരണം.

---- facebook comment plugin here -----

Latest