ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതിഅമിക്കസ് ക്യുറിയെ നിയമിച്ചു

Posted on: February 12, 2016 3:27 pm | Last updated: February 12, 2016 at 3:27 pm
SHARE

Sabarimala Shabarimalaന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്ന വിഷയത്തെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഭിഭാഷകരായ രാജു രാമചന്ദ്രന്‍, കെ.രാമമൂര്‍ത്തി എന്നിവരെയാണ് കോടതി നിയോഗിച്ചത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യംഗ് ലായേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ആത്മീയത പുരുഷനു മാത്രമുള്ളതാണോ എന്നും ഭഗവാന് മുന്നില്‍ സ്ത്രീ-പുരുഷന്‍ എന്നീ വ്യത്യാസമില്ലെന്നും കോടതി നിരീക്ഷിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആത്മീയവും ഭരണഘടനാപരവുമായ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here