വൃക്കകള്‍ തകരാറിലായ യുവാവ് സഹായം തേടുന്നു

Posted on: February 10, 2016 10:11 am | Last updated: February 10, 2016 at 10:11 am

anil kidney ayancheriവടകര: രണ്ട് വൃക്കകളും തകരാറിലായ യുവാവ് ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു. ആയഞ്ചേരി പഞ്ചായത്തിലെ കല്ലേരി മേക്കൂട്ടത്തില്‍ അനില്‍കുമാറാണ് (39) രണ്ട് വൃക്കയും തകരാറിലായി ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായ അനിലിന്റെ രണ്ട് വൃക്കകളും മാറ്റി വെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദദേശിച്ചിരിക്കുന്നത്. ഇതിനായി വന്‍ സാമ്പത്തിക ബാധ്യത വേണ്ടി വരും. അനിലാണ് ഭാര്യയും മൂന്ന് കുട്ടികളുള്‍പ്പടെയുള്ള കുടുംബത്തിന്റെ ഏക ആശ്രയം. ബേങ്ക് ലോണിന്റെ സഹായത്താല്‍ ആരംഭിച്ച വീട് പണിയം പാതിവഴിയിലാണ്. 25 ലക്ഷം രൂപ സമാഹരിക്കുക എന്ന ലക്ഷ്യവുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. സംഭാവനകള്‍ എസ് ബി ടി വില്യാപ്പള്ളി ബ്രാഞ്ചിന്റെ 67352073367 (ഐ എഫ് സി കോഡ്. എസ് ബി ടി ആര്‍ 0000868( എന്ന അക്കൗണ്ടിലേക്ക് അയക്കണമെന്ന് കമ്മിറ്റി അഭ്യര്‍ഥിച്ചു.