കോണ്‍ഗ്രസ് നേതാവ് ബല്‍റാം ജാക്കര്‍ അന്തരിച്ചു

Posted on: February 3, 2016 1:12 pm | Last updated: February 3, 2016 at 1:12 pm

balram jackerന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്‌സഭ മുന്‍ സ്പീക്കറും മുന്‍ കേന്ദ്രമന്ത്രിയും ആയിരുന്ന ബല്‍റാം ജാക്കര്‍ (92) അന്തരിച്ചു. ഡല്‍ഹിയിലെ വസതിയില്‍ പുലര്‍ച്ചെ ഏഴോടെയാണ് അന്ത്യം സംഭവിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച പഞ്ചാബിലെ അബോറില്‍ നടക്കും. 1980 മുതല്‍ 89 വരെ ലോക്‌സഭ സ്പീക്കര്‍ സ്ഥാനം വഹിച്ചു. നരസിംഹ റാവു മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്നു. 2004 മുതല്‍ 2009 വരെ മധ്യപ്രദേശ് ഗവര്‍ണര്‍ സ്ഥാനവും വഹിച്ചു.