പ്രധാനമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Posted on: February 2, 2016 11:53 pm | Last updated: February 2, 2016 at 11:53 pm
SHARE
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കരിപ്പൂരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കരിപ്പൂരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം

മലപ്പുറം: വ്യോമ സേനയുടെ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കരിപ്പൂരിലിറങ്ങിയ സമയത്ത് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാലര്‍ലിമെന്റ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. എയര്‍പോര്‍ട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നുഅ്മാന്‍ ജംഗ്ഷനില്‍ പോലീസും നേതാക്കളും തടഞ്ഞു. എയര്‍പോര്‍ട്ട് റോഡില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തെ തുടര്‍ന്ന് ഗവര്‍ണര്‍ പി സദാശിവത്തിന്റെ യാത്രക്ക് സുരക്ഷാ വീഴ്ചയും സംഭവിച്ചു.
രോഹിത് വെമുലയുടെ കട്ടൗട്ട് ഏന്തികൊണ്ടായിരുന്നു പ്രകടനം. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയും വര്‍ഗ്ഗീയ പ്രീണനവും അവസാനിപ്പിക്കുക, രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരായ കേന്ദ്രമന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുക, ആഗോള വിപണിക്കനുസരിച്ച് എണ്ണവില കുറക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളയര്‍ത്തിയായിരുന്നു പ്രകടനം നടത്തിയത്. പ്രതിഷേധ സംഗമത്തില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളി, പി ആര്‍ രോഹില്‍നാഥ്, ഹസന്‍ പൊന്നേത്ത്, പി നിധീഷ്, ജൈസല്‍ എളമരം, കെ കെ റഫീഖ് പ്രസംഗിച്ചു. പ്രകടനത്തിന് കെ പി ഷറഫുദ്ദീന്‍, ജമാല്‍ കരിപ്പൂര്‍, യാക്കൂബ് കുന്നപ്പള്ളി, ഷമീര്‍ വാഴയൂര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here