സിറിയന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമീറിന് ക്ഷണം

Posted on: February 1, 2016 8:19 pm | Last updated: February 1, 2016 at 8:19 pm
SHARE
ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി,ബാന്‍ കി  മൂണ്‍
ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി,ബാന്‍ കി
മൂണ്‍

ദോഹ: ലണ്ടനില്‍ നടക്കുന്ന സിറിയ ഡോണേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ ക്ഷണം. കഴിഞ്ഞ ദിവസമാണ് ബാന്‍ കി മൂണ്‍ അമീറുമായി ഫോണ്‍സംഭാഷണം നടത്തിയത്.
ഖത്വറില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ബാന്‍ കി മൂണിന് അമീര്‍ ഉറപ്പുനല്‍കി. ക്ഷണത്തിന് അദ്ദേഹം നന്ദി അറിയിച്ചു. സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കാനും അവരുടെ ദുരിതം കുറക്കാനും സാധ്യമായത് എല്ലാം ചെയ്യുമെന്ന് അമീര്‍ ഉറപ്പുനല്‍കി. സിറിയന്‍ ജനതക്കൊപ്പമാണ് എപ്പോഴും ഖത്വര്‍ നിലകൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here