ഒന്നേകാല്‍ ലക്ഷം മെട്രിക് നെല്ല് സംഭരിക്കാന്‍ ലക്ഷ്യവുമായി സപ്ലൈകോ

Posted on: February 1, 2016 10:48 am | Last updated: February 1, 2016 at 10:48 am

പാലക്കാട്:സപ്ലൈകോ മുഖേനയുള്ള രണ്ടാം വിള നെല്ല് സംഭരണത്തിന്റെ വില വിതരണം തുടങ്ങി. മുന്‍ വര്‍ഷങ്ങളില്‍നിു വ്യത്യസ്തമായി മുന്‍ഗണനാടിസ്ഥാനത്തിലാണ് ഇത്തവണ സം’രണം. കൊയ്ത്ത് ആരംഭിക്കുതിനനുസരിച്ചു മാത്രമേ നെല്ലെടുപ്പിനുള്ള മില്ലുകള്‍ അനുവദിക്കൂ. മില്ലുകാരെ ചുമതലപ്പെടുത്തി ഒരു മാസത്തിനകം സംഭരണം പൂര്‍ത്തിയാക്കാനാണു നിര്‍ദേശം. കാലാവധി കഴിഞ്ഞാല്‍ നെല്ലെടുക്കില്ല. ഈ സാഹചര്യത്തില്‍ പ്രദേശത്ത് ഓകെ കൊയ്ത്ത് ആരംഭിച്ചാല്‍ മാത്രമേ മില്ലുകള്‍ അനുവദിക്കുുള്ളൂ. അല്ലെങ്കില്‍ നിശ്ചിത കാലാവധിക്കുള്ളില്‍ സംഭരണം പൂര്‍ത്തിയാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. തൃത്താല മേഖലകളില്‍നിുള്ള സംഭരണം ഏറെക്കുറെ പൂര്‍ത്തിയായി. ഈ മാസം 23 വരെ നെല്ലള കര്‍ഷകര്‍ക്കായി സംഭരണ വില ഇനത്തില്‍ 1.40 കോടി രൂപ അനുവദിച്ചു.
കേന്ദ്ര താങ്ങുവിലയാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. ഒന്നാംവിളയിലെ കുടിശികയായ രണ്ടര കോടിയോളം രൂപയും നല്‍കി കഴിഞ്ഞു. കൊയ്ത്ത് ആരംഭിച്ചതായി കൃഷി ഓഫിസര്‍ അറിയിക്കുതിനനുസരിച്ച് മില്ലുകള്‍ അനുവദിക്കും. വന്യമൃഗ ശല്യം ഉള്ള മേഖലകളില്‍നിുള്ള സംഭരണം ഏറെക്കുറെ പൂര്‍ത്തിയായി. ഇത്തരം മേഖലകള്‍ക്കു പ്രത്യേക പരിഗണന നല്‍കണമെ് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു.
കൊയ്തുവച്ച നെല്ലുവരെ കാട്ടാനകള്‍ നശിപ്പിക്കുന്നസാഹചര്യത്തിലാണു നടപടി. രണ്ടാം വിളയില്‍ ജില്ലയില്‍ നിന്നു ഒന്നേകാല്‍ ലക്ഷം മെട്രിക് ട നെല്ല് സംഭരിക്കാനാണു ലക്ഷ്യം.