Connect with us

Kerala

സോളാര്‍ പ്രതിഷേധം; മുഖ്യമന്ത്രി പൊതുപരിപാടികള്‍ റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസില്‍ ശക്തമായ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇന്നത്തെ പൊതുപരിപാടികള്‍ റദ്ദാക്കി. കോഴിക്കോടും തിരുവനന്തപുരത്തുമുള്ള പരിപാടികളാണ് മുഖ്യമന്ത്രി റദ്ദാക്കിയത്. ദേശീയ കായികമേളയുടെ ഉദ്ഘാടന ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല.

സോളാര്‍ കേസില്‍ സമരം ശക്തമാക്കാന്‍ ഇടതുയുവജന സംഘടനകളും യുവമോര്‍ച്ചയും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെയും പൊതുപരിപാടികളില്‍ വന്‍പ്രതിഷേധമാണ് മുഖ്യമന്ത്രിക്ക് നേരിടേണ്ടിവന്നത്‌