ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സരിത

Posted on: January 28, 2016 11:02 am | Last updated: January 28, 2016 at 11:02 am
SHARE

saritha s nairകൊച്ചി: മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനും എതിരേ നല്‍കിയ മൊഴിയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍. രാവിലെ സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ എത്തിയ് സരിത മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇനിയും ഏറെ കണക്കുകള്‍ തനിക്ക് പറയാനുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേ്ക്ക് നല്‍കിയ ചെക്ക് എങ്ങനെ മടങ്ങിയെന്ന് ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയും വ്യക്തമാക്കണം. ബാറുകാരും സിപിഎമ്മുമാണ് തന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന വാദം സരിത തള്ളി. അവരൊന്നും തനിക്ക് പ്രശ്‌നമല്ലെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് സരിതയുടെ മറുപടി.