സരിതയുടെ ആരോപണങ്ങള്‍ ഒറ്റക്കെട്ടായി നേരിടും: സുധീരന്‍

Posted on: January 28, 2016 10:59 am | Last updated: January 28, 2016 at 10:59 am

sudheeranകോട്ടയം: മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ ഉന്നയിച്ച ആരോപണങ്ങളെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നേരിടുമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ജനരക്ഷാ യാത്രയുടെ ഭാഗമായി കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണങ്ങള്‍ പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഉറപ്പാണ്. ഇനിയും പലതും വരാമെന്നാണ് മാധ്യമവാര്‍ത്തകളിലൂടെ വ്യക്തമാകുന്നത്. ഉമ്മന്‍ ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ച് യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാമെന്നാണ് കരുതുന്നതെങ്കില്‍ നടക്കില്ല. മദ്യമുതലാളിമാരും സിപിഎമ്മുമാണ് സരിതയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍. അതുകൊണ്ടാണ് താന്‍ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ആണെന്ന് പറഞ്ഞത്. ഇതിലും വലിയ ആക്ഷേപങ്ങള്‍ ഉണ്ടായാലും കോണ്‍ഗ്രസും യുഡിഎഫും ശക്തമായി നേരിടുമെന്നും സുധീരന്‍ പറഞ്ഞു.