മൈതാനമധ്യേ ആവേശമായി എം 80 മൂസയും പാത്തുവും

Posted on: January 28, 2016 12:25 am | Last updated: January 28, 2016 at 12:25 am
SHARE
മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്റെ നാലാമത് അഖിലേന്ത്യാ ഫഌഡ്‌ലിറ്റ്  സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന വേദിയിലെത്തിയ  എം 80 മൂസയും പാത്തുവും
മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്റെ നാലാമത് അഖിലേന്ത്യാ ഫഌഡ്‌ലിറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന വേദിയിലെത്തിയ എം 80 മൂസയും പാത്തുവും

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്റെ നാലാമത് അഖിലേന്ത്യാ ഫഌഡ്‌ലിറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന വേദിയില്‍ എം 80 മൂസയും പാത്തുവും എത്തിയത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശമായി.
മണ്ണാര്‍ക്കാട് അരയങ്ങോട് യൂണിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ ചൊവ്വാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിനിടെയാണ് പ്രശ്‌സ്ത ചലച്ചിത്ര ടി.വി താരങ്ങളായ വിനോദ് കോവൂരും, സുരഭിയും മുഖ്യാതിഥികളായെത്തിയത്. വിനോദ് കോവൂരിനെ പ്രശസ്തനാക്കിയ എം 80 മൂസയിലെ സന്തത സഹചാരിയായ എം.80 ബൈക്കുമായി ഇരുവരും ഗ്രൗണ്ടിലിറങ്ങിയത് കാണികളെ ആവേശത്തിലാക്കി.
മുല്ലാസ് വെഡിംങ് സെന്റര്‍ വിന്നേഴ്‌സ് ആന്റ് റണ്ണേഴ്‌സ് ട്രോഫിക്കുവേണ്ടിയുളള മത്സരമാണ് ഇന്നലെ ആരംഭിച്ചത്. ഔദ്ദ്യോഗിക ഉദ്ഘാടനം അഡ്വ.എന്‍ ഷംസുദ്ദീന്‍ എം എല്‍ എ നിര്‍വ്വഹിച്ചു.
മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം കെ സുബൈദ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന മത്സരത്തില്‍ അല്‍ മദീന ചെര്‍പ്പുളശ്ശേരിയും ഫ്രണ്ട്‌സ് മമ്പാടുമാണ് ഏറ്റുമുട്ടിയത്. മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് ഫ്രണ്ട്‌സ് മമ്പാട് വിജയിച്ചു. ഇന്ന് (വ്യാഴം) ആലുക്കാസ് തൃശൂരും, എഫ് സി പാലക്കാടും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 8മണിക്കാണ് മത്സരം തുടങ്ങുക.