Connect with us

National

കാബിനില്‍ പുക: ഡല്‍ഹി-മിലാന്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

Published

|

Last Updated

ന്യൂഡല്‍ഹി: കാബിനില്‍ പുക കണ്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്നും മിലാനിലേക്ക് പുറപ്പെടുകയായിരുന്ന വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ 167 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ചൊവ്വാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു വിമാനം പുറപ്പെട്ടത്. എന്നാല്‍ പറക്കലിനിടെ കാബിനുള്ളില്‍ പുക കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം തിരിച്ചുപറത്തുകയായിരുന്നു. വൈകുന്നേരം 4.30 ന് വിമാനം ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കി. യാത്രക്കാര്‍ക്ക് മിലാനിലേക്കു പോകുന്നതിനു മറ്റൊരു വിമാനം തയാറാക്കി. ഈ വിമാനം വൈകുന്നേരം ആറോടെ മിലാനിലേക്കു യാത്ര തിരിക്കും.

---- facebook comment plugin here -----

Latest